20
Apr 2024
Saturday
ദുബായിൽ കോവിഡില്ലാ രേഖയുള്ള ടൂറിസ്റ്റുകൾക്ക് ക്വാറന്റീൻ ഇല്ല
Jul 10, 2020

ദുബായ്, റിയാദ് ∙ ഇന്നു മുതൽ വിനോദസഞ്ചാരികൾക്കായി വാതിൽ തുറക്കുന്ന ദുബായ്, കോവിഡില്ലാ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർ ക്വാറന്റീനിൽ കഴിയേണ്ടതില്ലെന്ന് അറിയിച്ചു. 

അതേസമയം, പരിശോധന നടത്താതെ വരുന്നവരെ ദുബായ് വിമാനത്താവളത്തിൽ പിസിആർ ടെസ്റ്റിനു വിധേയമാക്കും. ഫലം വരുംവരെ ക്വാറന്റീനിൽ കഴിയുകയും വേണം. ബീച്ചുകളും പാർക്കുകളുമെല്ലാം തുറന്ന ദുബായ് പൂർണതോതിൽ സജീവമാകുകയാണ്. താമസക്കാർക്കെല്ലാം സൗജന്യ കോവിഡ് പരിശോധന നടത്തുമെന്നു ഷാർജ അറിയിച്ചു. 

സൗദി– രോഗികൾ:   2,13,716, സുഖപ്പെട്ടവർ: 1,49,634, മരണം:1,968, യുഎഇ– രോഗികൾ 51,540:, സുഖപ്പെട്ടവർ: 40,297, മരണം: 323, കുവൈത്ത്– രോഗികൾ: 50,644, സുഖപ്പെട്ടവർ: 41,001, മരണം: 373, ഖത്തർ–രോഗികൾ: 1,00,345, സുഖപ്പെട്ടവർ: 93,898, മരണം:133,  ഒമാൻ– രോഗികൾ:47,735, സുഖപ്പെട്ടവർ :29,146, മരണം:218, ബഹ്റൈൻ– രോഗികൾ:29,387, സുഖപ്പെട്ടവർ:24,649, മരണം: 98