20
Apr 2024
Saturday
വായുവിലൂടെ കൊറോണ വൈറസ് ശരീരത്തിൽ എത്തുമ്പോൾ
Jul 10, 2020

തിരക്കുള്ള സ്ഥലങ്ങളിൽ കൊറോണ വൈറസ് വായുവിലൂടെ പകരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്ന് ലോകാരോഗ്യ സംഘടന. രോഗം ബാധിച്ച ഒരാൾ തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ തെറിക്കുന്ന സ്രവങ്ങളിലൂടെ മാത്രമാണ് കൊറോണ വൈറസ് പകരുന്നതെന്നാണ് ഇതുവരെ കരുതിയിരുന്നത്. 

വായുവിൽ തങ്ങി നിൽക്കുന്ന ചെറു കണികകളിലൂടെ സാർസ് കോവ് 2 വൈറസ് വ്യാപിക്കുമെന്ന് യു എൻ ഹെൽത്ത്‌ ഏജൻസി അറിയിച്ചു. 32 രാജ്യങ്ങളിലെ 239 ശാസ്ത്രജ്ഞർ അടങ്ങിയ സംഘമാണ്  കൊറോണ വൈറസ് വായുവിലൂടെ പകരാൻ സാധ്യത ഉണ്ടെന്ന് ലോകാരോഗ്യ സംഘടനയെ അറിയിച്ചത്. 

പൊതു ഇടങ്ങളിൽ, പ്രത്യേകിച്ച് തിരക്കുള്ളതും അടച്ചിട്ടതും വായു സഞ്ചാരം ഇല്ലാത്തതുമായ സ്ഥലങ്ങളിലാണ് പകർച്ചാ സാധ്യത കൂടുതലെന്ന് ലോകാരോഗ്യ സംഘടനയുടെ അണുബാധ തടയുന്നതിനും നിയന്ത്രിക്കുന്നതിനും ഉള്ള സാങ്കേതിക വിഭാഗം അധ്യക്ഷ ബെനെഡിറ്റ അലെഗ്രാൻസി  പറഞ്ഞു. വായുവിലൂടെ കൊറോണ വൈറസ് പകരും എന്നതിന് ലഭ്യമായ തെളിവുകൾ ശേഖരിച്ച് അവയെ വിശകലനം ചെയ്യേണ്ടതുണ്ടെന്നും അവർ പറഞ്ഞു.