19
Apr 2024
Friday
32 ഡിഗ്രി ചൂടിൽ പിപിഇയും ധരിച്ച് തറയിൽ വിശ്രമിക്കുന്ന നഴ്സ്
Jul 10, 2020

പിപിഇ കിറ്റ് ധരിച്ച തറയിൽ വിശ്രമിക്കുന്ന നഴ്സിന്റെ ചിത്രമായിരുന്നു കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തത്. അസമിലെ ഗുവാഹത്തിയിലുള്ള ഒരി ആശുപത്രിയിൽനിന്നു പകർത്തിയതായിരുന്നു ഈ ചിത്രം. 32 ഡിഗ്രി സെൽഷ്യസ് ചൂടിൽ ഈ പിപിഇ കിറ്റും ധരിച്ചുള്ള കഷ്ടപ്പാട് നമുക്ക് സങ്കൽപിക്കാവുന്നതിനും അപ്പുറമാണെന്ന് ട്വിറ്ററിൽ പങ്കുവച്ച ഈ ചിത്രത്തിൽ പറയുന്നു.

അസം ആരോഗ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ ‘എന്റെ ടീമിൽ അഭിമാനമുണ്ട്’ എന്നു പറഞ്ഞ് ചിത്രം റിട്വീറ്റ് ചെയ്തിട്ടുണ്ട്.